Don't Miss

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവിന്റെ മകന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെയുടെ മകനുമായ സുജയ് വിഖെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ബി.ജെ.പിയില്‍ എത്തിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബി.ജെ.പി അംഗത്വം എടുത്തത്. മുന്നണി ധാരണ പ്രകാരം അഹമ്മദ് നഗര്‍ മണ്ഡലം എന്‍.സി.പിയുടെ സീറ്റാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍.സി.പി വിട്ടുകൊടുത്തില്ല. അഹമ്മദ് നഗറില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് സുജയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഗുജറാത്തിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈ മാസം തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരായ പ്രസോതം സബരിയ, ജവഹര്‍ ചാവ്ദ എന്നിവരാണ് ബി.ജെ.പിയില്‍ എത്തിയത്. ഇതില്‍ ചവ്ദയെ ബി.ജെ.പി മന്ത്രിയാക്കി.
ഇന്നലെ കോണ്‍ഗ്രസിന്റെ ജാംനഗര്‍ എം.എല്‍.എ വല്ലഭ് ധാരാവി രാജിവച്ചു. ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions