ബിസിനസ്‌

തെരേസ മേ രണ്ടാമതും കോമണ്‍സില്‍ തോറ്റപ്പോള്‍ പൗണ്ട് മേലോട്ട്, യൂറോയ്ക്കും ഡോളറിനുമെതിരെ വന്‍ മുന്നേറ്റം, രൂപക്കെതിരെയും നേട്ടം

ലണ്ടന്‍ : തെരേസ മേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ 24 മണിക്കൂറിനിടെ രണ്ടാമതും തോറ്റതോടെ പൗണ്ട് മേലോട്ട്. നോ ഡീല്‍ ബ്രക്‌സിറ്റ് പാര്‍ലമെന്റ് ബുധനാഴ്ച വോട്ടിനിട്ട് തള്ളിയതോടെ പൗണ്ട് യൂറോയ്ക്കും ഡോളറിനുമെതിരെ കുതിച്ചു. രൂപക്കെതിരെയും നില മെച്ചപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ യൂറോക്കെതിരെ 1.18 വരെ കയറി. ഡോളറിനെതിരെ 1.33 വരെ എത്തി. വ്യാഴാഴ്ച മൂല്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. രൂപയ്‌ക്കെതിരെ ഒരു പോയിന്റ് വര്‍ധിച്ചു 92 പിന്നിട്ടു.

സാധാരണ ഭരിക്കുന്ന സര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യവും ഓഹരി വിപണിയും ഇടിയുകയാണ് പതിവ്. എന്നാല്‍ ബ്രിട്ടനില്‍ തെരേസ മേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി നേരിട്ടതിനു പിന്നാലെ പൗണ്ട് മൂല്യം കുതിച്ചു കയറുകയായിരുന്നു. ഓഹരി വിപണിയും ബിസിനസ് ലോകവും ഉണര്‍ന്നു. കാരണം ബ്രക്‌സിറ്റ് ഏല്‍പ്പിച്ച ആശങ്ക അത്രയ്ക്കായിരുന്നു.

ഈ മാസം ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ യൂറോയ്ക്കും ഡോളറിനും എതിരെയുള്ള മൂലം അഞ്ചു പോയിന്റ് കൂടിയിട്ടുണ്ട്. ബ്രക്‌സിറ്റ് സംഭവിക്കുന്നതോടെ ബിസിനസ് സംരംഭങ്ങള്‍ രാജ്യത്തിന് പുറത്തേയ്ക്കു പോകാനായുള്ള സാഹചര്യം ആയിരുന്നു. കൂടാതെ സാമ്പത്തിക തിരിച്ചടിയും, വിലക്കയറ്റവും. ബ്രക്‌സിറ്റ് നീട്ടിവയ്ക്കുകയോ രണ്ടാം ഹിതപരിശോധനയ്ക്ക് വഴിതെളിയുകയോ ചെയ്‌താല്‍ പൗണ്ട് ഇനിയും മെച്ചപ്പെടും.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions