Don't Miss

കട്ടപ്പനയില്‍ നിന്ന് കോട്ടയം മെഡി. കോളേജില്‍ പറന്നെത്തും 67 വയസുള്ള കന്യാസ്ത്രീ ഓടിക്കുന്ന ആംബുലന്‍സ്

ജപമാല പിടിക്കുന്ന കൈകള്‍ക്കു വളയവും വഴങ്ങുമെന്ന് പല കന്യാസ്ത്രീകളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരുടെ കുത്തകയായ ആംബുലന്‍സിന്റെ വളയത്തില്‍ സ്ത്രീകള്‍ പൊതുവെ ഉണ്ടാവാറില്ല. എന്നാല്‍ കട്ടപ്പനയിലെ ഒരു കന്യാസ്ത്രീ അതിനു മാറ്റമിട്ടിരിക്കുകയാണ്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ചീറി പായേണ്ട ആംബുലന്‍സ് ഡ്രൈവിങ് മേഖലയിലേയ്ക്ക് ഭയമില്ലാതെ കടന്നുവന്നിരിക്കുകയാണ് കട്ടപ്പന അസീസി സ്‌നേഹാശ്രമത്തിലെ 67 വയസുള്ള സിസ്റ്റര്‍ ആന്‍ മരിയ.

ആന്ധ്ര, ഊട്ടി, ഉജൈന്‍ എന്നിവിടങ്ങളില്‍ നഴ്സായിരുന്ന ആന്‍മരിയ സിസ്റ്റര്‍ 16 വര്‍ഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നു.13 വര്‍ഷം മുമ്പാണ് സിസ്റ്റര്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നത്. എന്നാല്‍, ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് സ്വന്തമാക്കി എന്നല്ലാതെ താന്‍ ഒരു ആംബുലന്‍സ് സാരഥിയാവുമെന്ന് സിസ്റ്റര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.


ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളില്‍ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് സിസ്റ്റര്‍ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയത്. പിന്നീടത് ശീലമായി. ആശ്രമത്തിലെ ഫാ. ഫ്രാന്‍സീസ് ഡൊമിനിക്കും, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനീറ്റയും പ്രൊത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു.

വളവുകളും കയറ്റിറക്കങ്ങളും ഉള്ള കട്ടപ്പനയില്‍ നിന്നും സിസ്റ്റര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടരമണിക്കൂര്‍ കൊണ്ടെത്തും. ദൈവാനുഗ്രഹത്താല്‍ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ പറയുന്നു. ഓരോയാത്രയും ഒരുജീവന്‍ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂര്‍ത്തിയാക്കുകയാണ് സിസ്റ്റര്‍.

ആതുര ശുശ്രൂഷ, അധ്യാപനം, വൈദ്യ ശാസ്ത്രം എന്നിവ മാത്രമല്ല, സംഗീതം, യോഗ, കായിക മേഖലയിലേക്കും കന്യാസ്ത്രീകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
(കടപ്പാട് -മാതൃഭൂമി)

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions