ബിസിനസ്‌

കാത്തലിക് സിറിയന്‍ ബാങ്ക് ഇനി സി എസ് ബി ബാങ്ക്; പേര് മാറ്റം ഓഹരി വിപണി ലക്ഷ്യം വച്ച്

തൃശ്ശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റുന്നത് ഓഹരി വിപണിയിലെ മുന്നേറ്റത്തിന്. മതസ്ഥാപനമെന്ന തെറ്റിദ്ധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് നീക്കം. ഓഹരി വിപണിയില്‍ കാത്തലിക് സിറിയന്‍ എന്നത് മതസ്ഥാപനമാണെന്ന് നിക്ഷേപകര്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് സി.എസ്.ബി എന്നു പരിഷ്‌ക്കരിക്കുന്നത്. സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ ലിസ്റ്റു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് ജനറല്‍ ബോഡി അംഗീകാരം നല്‍കി. ഇനി സി.എസ്.ബി. ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുക. അതേസമയം, ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂര്‍ തന്നെയായിരിക്കും.
അടുത്തിടെ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്‌സ്' ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പേരുമാറ്റത്തിന് ഓഹരി ഉടമകളുടെ സമ്മതം തേടി ബാങ്ക് കത്തയച്ചത്. ഇന്ത്യക്കാരനായ കനേഡിയന്‍ വ്യവസായി പ്രേംവാട്സയ്ക്ക് ഭൂരിപക്ഷം ഓഹരിയുള്ള ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 100 കോടിയുടെ നഷ്ടമുണ്ടാക്കി. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം 97.47 കോടിയായിരുന്ന നഷ്ടം ഈ വര്‍ഷം 197.42 കോടിയായി.
ഫെയര്‍ഫാക്സ് കമ്പനി ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 1200 കോടി മുതലിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്ക് എം.ഡി. ടി.വി.ആര്‍. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഓഹരിയുടമകളില്‍ പതിനഞ്ചോളംപേര്‍ മാത്രമാണ് പങ്കെടുത്തത്.
മുംബൈയിലെ'രത്‌നാകര്‍ ബാങ്കും' അടുത്തിടെ പേര് മാറ്റിയിരുന്നു. ആര്‍ബിഎല്‍ ബാങ്ക് എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്. ഇതേ മാതൃകയിലാണ് കാത്തലിക് സിറിയന്‍ ബാങ്കും പേരുമാറ്റിയത്.
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions