ബിസിനസ്‌

പൗണ്ട് വീഴുന്നു; അവധിക്കാലയാത്രയ്ക്ക് ചെലവേറും


ലണ്ടന്‍ : യൂറോയ്ക്കും ഡോളറിനും എതിരെ പൗണ്ട് ആറുമാസത്തെ താഴ്ചയില്‍ . രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് കാരണം. ഇതോടെ ഈ അവധിക്കാല യാത്ര കൂടുതല്‍ ചെലവേറും. മികച്ച ഡീല്‍ ലഭിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടിവരും. ബ്രക്‌സിറ്റ് സാഹചര്യം നിലനില്‍ക്കുകയും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൗണ്ട് മൂല്യം വീഴുന്നു. രൂപയ്‌ക്കെതിരെ 85.43 ആയി. ഡോളറിനെതിരെ 1.24 പോയിന്റിലെത്തി. യൂറോയ്ക്കെതിരേ മൂല്യം കൂടി 1.10 യൂറോയിലെത്തി. മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.


ബ്രക്‌സിറ്റ്, നേതൃമാറ്റം, ബിസിനസ് സംരംഭങ്ങള്‍ രാജ്യത്തിന് പുറത്തേയ്ക്കു പോകുമെന്ന ആശങ്ക എല്ലാം തിരിച്ചടിയാകുന്നുണ്ട്. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.


ജൂലൈ 24 നാണു തെരേസ മേഡൗണിങ് സ്ട്രീറ്റില്‍ നിന്നിറങ്ങുകയാണ്. പിന്‍ഗാമിയായി എത്തുക ബോറിസ് ജോണ്‍സണോ ജെറമി ഹണ്ടോ ആയിരിക്കും. കണ്‍സര്‍വേറ്റീവ് സപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ബോറിസാണ് കൂടുതല്‍ അഭികാമ്യന്‍. ഇവരില്‍ 46 ശതമാനം പേര്‍ ബോറിസിനെയും 33 ശതമാനം പേര്‍ ഹണ്ടിനെയും പിന്തുണക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ബ്രെക്‌സിറ്റ് പാര്‍ട്ടി, യുകിപ് എന്നീ പാര്‍ട്ടികളിലുള്ളവരുടെ മിക്കവരുടെയും പിന്തുണയും ബോറിസിനുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ വിട്ട് പോകണമെന്ന കാര്യത്തില്‍ മിതമായ നിലപാടാണ് ഹണ്ട് പുലര്‍ത്തുന്നത്. ഇദ്ദേഹത്തെയാണ് ലിബറല്‍ ഡെമോക്രാറ്റ് വോട്ടര്‍മാര്‍, ഗ്രീന്‍സ്, എസ്എന്‍പി എന്നിവയിലുള്ള ഭൂരിഭാഗം പേരും പിന്തുണക്കുന്നത്.

23 നു ഫലമറിയാം. 2016 ല്‍ ബ്രക്‌സിറ്റ് വേണമെന്ന് ഹിതപരിശോധന വന്നതോടെ ഡേവിഡ് കാമറൂണ്‍ രാജിവച്ച ഒഴിവിലാണ് തെരേസ മേ എത്തുന്നത്. ബ്രക്‌സിറ്റിന്റെ പേരിലെത്തി അതിന്റെ പേരില്‍ തന്നെ പുറത്തുപോകേണ്ട അവസ്ഥയാണ് തെരേസ മേയ്ക്കും സംഭവിച്ചത്. പൗണ്ടിന്റെ സ്ഥിതി എന്താകുമെന്ന് ഇനി കണ്ടറിയാം

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions