ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതി മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് നടത്തും. അന്ന് വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും ഉണ്ടായിരിക്കും. മരിയന്‍ മിനിസ്ട്രി സ്പിരിച്ചല്‍ ഡയറക്ടര്‍ റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബിനോയി നിലയാറ്റിങ്കലും ഡീക്കന്‍ ജോയിസ് ജെയിംസിനുമൊപ്പം മരിയന്‍ മിനിസ്ട്രി റ്റീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.