പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് നീക്കങ്ങള്‍ പൗണ്ടിന്റെ വന്‍ വീഴ്ചയ്ക്ക് വഴി തെളിച്ചു. പൗണ്ട് രണ്ടരവര്‍ഷത്തെ ഏറ്റവും വലിയ വീഴ്ച നേരിടുകയാണ്. യൂറോക്കെതിരെ കൂപ്പുകുത്തി. ഡോളറും രൂപയും രണ്ടു പോയിന്റിന്റെ കരുത്താര്‍ജ്ജിച്ചു. മലയാളികളടങ്ങുന്ന പ്രവാസി സമൂഹത്തിനും അവധിക്കാല യാത്രക്കാര്‍ക്കും വലിയ തിരിച്ചടിയാണ്. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത കൂടിയതോടെ യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി .
യൂറോയ്ക്കെതിരേ പൗണ്ട് മൂല്യം 1.09521 ഇടിഞ്ഞു. കിട്ടുന്നത് അതിലും വളരെ കുറച്ചാണ് . ഇത് യൂറോപ്പിലേക്കുള്ള അവധിക്കാലയാത്രക്കാര്‍ക്കുംവലിയ തിരിച്ചടി ആയിരിക്കുകയാണ്. പലരും യാത്രകള്‍ വെട്ടിച്ചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്.ഒക്ടോബറില്‍ നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം എങ്ങും ശക്തമാണ്. അതാണ് യൂറോയ്ക്കെതിരേ പൗണ്ട് ഡിമാന്റ് കുറയുന്നത്. ഡോളറുമായി കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോള്‍ . ഡോളറിനെതിരെ 1.21 പോയിന്റിലെത്തി. രണ്ടു പോയിന്റിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2017 ജനുവരിയില്‍ രേഖപ്പെടുത്തിയ 1.20 ആയിരുന്നു ഇതിനു മുമ്പ് ഡോളറിനെതിരെയുള്ള മോശം നില.
1985 മാര്‍ച്ചില്‍ 1.05 ആയിരുന്നു എങ്കിലും അന്ന് പണത്തിനു മൂല്യം ഉണ്ടായിരുന്നു. കയറ്റുമതിക്കാര്‍ക്കും യുകെയിലെ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും പൗണ്ട് മൂല്യം കുറയുന്നത് നേട്ടമാണ്. രൂപയ്‌ക്കെതിരെ 83.99 ആണ് മൂല്യം. ഇതോടെ നാട്ടിലേക്കുള്ള പണമയക്കല്‍ ഇടിഞ്ഞു.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. ബ്രക്‌സിറ്റ് എത്തുന്നതോടെ അതിലും മോശമായ സ്ഥിതി എത്തുമെന്ന ആശങ്ക ശക്തമാണ്.
കരാര്‍ നേടാതെ യൂണിയന് പുറത്തു പോകേണ്ടിവരുന്നത് രാജ്യം മറ്റൊരു മാന്ദ്യത്തിലേക്ക് നീങ്ങാനിടയാക്കും. എല്ലാ കറന്‍സികള്‍ക്കും എതിരെ പൗണ്ട് വീഴ്ചയിലാണ്.