യുകെയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പൗണ്ട് പൗണ്ട് മൂല്യം ഇനിയും ഇടിയും
ലണ്ടന്‍ : ബോറിസ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ നോ ഡീല്‍ ബ്രക്‌സിറ്റ് സാധ്യതയാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. യുകെ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പ് ശരിവച്ചു വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടും. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി കുറയുമെന്നാണ് പ്രവചനം. മെയില്‍ ഇത് 1.5 ശതമാനമായിരുന്നു. 2020 ലും വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി തുടരും. നേരത്തെ ഇത് 1.6 ശതമാനമായിരുന്നു.
യുകെ യൂണിയനുമായി വിട്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രവചനം. നോ ഡീലിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി ഒരു പക്ഷെ ഇതിലും മോശമായേക്കാം. ബിസിനസുകളും തൊഴിലവസരങ്ങളും പുറത്തേയ്ക്കു പോയേക്കാം. പണപ്പെരുപ്പവും കൂടും. പലിശ നിരക്കുകളില്‍ മാറ്റമില്ല. 0.75 ശതമാനം ആയി തുടരും.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നേരത്തെ വ്യക്തമാക്കിയിരുന്നു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.
പൗണ്ട് ഇനിയും വീഴുമെന്ന വിലയിരുത്തല്‍ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ത്തന്നെ വിനിമയ നിരക്കുകളിലും വളരെ കുറച്ചാണ് പൗണ്ട് മാറ്റിവാങ്ങുന്നത്. യൂറോക്കെതിരെ വലിയ വീഴ്ചയാണ് പൗണ്ട് നേരിടുന്നത്. മറ്റൊരു സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനെ തുറിച്ചു നോക്കുന്നത്.ഒക്ടോബര്‍ 31 നു മുമ്പ് ഡീലാകാതെ പുറത്തു പോകേണ്ടിവരുന്നത് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.