ബിസിനസ്‌

ബാക്ക്‌സ്‌റ്റോപ്പിന് ബദല്‍ : പൗണ്ട് വില വര്‍ധിക്കുന്നു

നോ-ഡീല്‍ ബ്രക്‌സിറ്റ് ഇല്ലാതാകുന്നതിനും പുതിയൊരു ബ്രക്‌സിറ്റ് ഡീലിനും വഴിയൊരുങ്ങുന്നുവെന്നത് പൗണ്ടിന് നേട്ടമാകുന്നു. ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണും നടത്തിയ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ബാക്ക്‌സ്‌റ്റോപ്പിന് പകരമായി മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ ബോറിസിന് ഒരു മാസം കൂടി നല്‍കിയ ജര്‍മന്‍ ചാന്‍സലറുടെ നീക്കത്തെ പിന്തുണക്കാനാണ് മാക്രോണ്‍ തീരുമാനിച്ചിരിക്കുന്നത്.


ഇതോടെ ഒക്ടോബര്‍ 31നകം കടുത്ത രീതിയില്‍ ഡീലൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള നീക്കത്തെ കുറിച്ച് പുനരാലോചിക്കാന്‍ ബോറിസ് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ബ്രക്‌സിറ്റ് അനിശ്ചിതത്വത്തിന് അല്‍പം അയവുണ്ടായതോടെ പൗണ്ട് വില മെച്ചപ്പെടാന്‍ തുടങ്ങി.


എന്നാല്‍ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് പൗണ്ട് വില തിരിച്ച് കയറാന്‍ തുടങ്ങിയിരിക്കുകയാണ്. രൂപക്കെതിരെ മൂന്നാഴ്ച മുമ്പത്തെ നിലയിലേക്കാള്‍ മൂന്നു പോയിന്റ് കയറി 87 പിന്നിട്ടു. ഡോളറിനെതിരെ പൗണ്ട് 1.2233 പോയിന്റിലെത്തി. യൂറോയ്ക്കെതിരേ പൗണ്ട് മൂല്യം 1.10 പിന്നിട്ടു. കഴിഞ്ഞ മൂന്നാഴ്ചക്കിടെയുളള ഏറ്റവും കൂടിയ വര്‍ധനവാണിത്. യൂറോയ്ക്കെതിരേ 1.8 വരെ ആയിരുന്നു. ഇത് യൂറോപ്പിലേക്കുള്ള അവധിക്കാലയാത്രക്കാര്‍ക്കുംവലിയ തിരിച്ചടി ആയിരുന്നു. പലരും യാത്രകള്‍ വെട്ടിച്ചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു.ഒക്ടോബറില്‍ നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമായതാണ് തിരിച്ചടിയായത്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions