ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അമൃത സുരേഷ്
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഗാനരംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്ന അമൃത സഹോദരി അഭിരാമിയുമായി ചേര്‍ന്ന് അടുത്തിടെ സ്വന്തമായി മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. യാത്രകളും മറ്റുമായി യൂട്യൂബ് ചാനലിലും അമൃത സജീവമാണ്.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ അമൃത പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ചര്‍ച്ചാ വിഷയം . ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അമൃത കുറിപ്പില്‍ പറയുന്നു.
അമൃതയുടെ കുറിപ്പ്...
'എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം...'
'എജി വ്‌ളോഗ്‌സില്‍ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റുകള്‍ നല്കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്. പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും. എല്ലാവര്‍ക്കും സ്നേഹം.' അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.