Don't Miss

16 വയസില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി


ബംഗളൂരു: കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പതിനാറുകാരി നിലോഫര്‍ മുനീര്‍. പതിനാറാം വയസില്‍ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍.

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്സ് എന്നീ സ്ഥിരം പഠിപ്പു രീതികളിലേക്ക് പോകാതെ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്‌ളൈറ്റ്‌സ് എവിയേഷന്‍ അക്കാദമിയിലെ പരിശീലനത്തിനാണ് നിലോഫര്‍ പോയത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

സ്‌കൂള്‍ പഠനകാലത്തുതന്നെ ആകാശയാത്രകളും വിമാനങ്ങളും നിലോഫറിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി സ്വപ്നത്തിലേക്കിറങ്ങിയത് അത്കൊണ്ടായിരുന്നു.

വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവില്‍ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫര്‍ ഇപ്പോള്‍. നിലവിലെ നേട്ടത്തില്‍ ഒരുപാടു സന്തോഷമുണ്ടെന്നും കൊമേഴ്സ്യല്‍ വിമാനങ്ങള്‍ പറത്താനാണ് തനിയ്ക്ക് ഇഷ്ടമെന്നും നിലോഫര്‍ പറയുന്നു.

18 വ​യസ് ​തി​ക​ഞ്ഞാ​ല്‍ നി​ലോ​ഫ​റി​ന് കൊമേ​ഴ്സ്യ​ല്‍ പൈ​ല​റ്റ് ലൈ​സന്‍​സ് നേ​ടാ​നാ​കും.
ദുബായി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ മു​നീര്‍ മ​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്കേ് വ​രു​ക​യാ​യി​രുന്നു. മ​കള്‍ കൈവരിച്ച നേ​ട്ട​ത്തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​റ്റു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഇ​തു പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions