Don't Miss

ബൈക്കില്‍ പായുന്ന എട്ടുവയസുകാരനെ 'പൊക്കി' സോഷ്യല്‍ മീഡിയ; പിതാവിനെക്കാത്ത്‌ പിഴയും ജയിലും

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയാണ് പുതുക്കിയ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കനത്ത പിഴയും തടവുശിക്ഷ ഉള്‍പ്പെടെയാണ് അവ. എന്നിട്ടും കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ പണി വാങ്ങിയിരിക്കുകയാണ് ഒരു രക്ഷകര്‍ത്താവ്.

'ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസ്സുകാരന്‍ അച്ഛന്റെ ഇരുചക്രവാഹനത്തില്‍ കുതിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹീറോ ബൈക്കിന്റെ ഇരുവശങ്ങളിലും പാല്‍പാങ്ങ്രളും തൂക്കി റോഡിലൂടെ പാഞ്ഞുപോകുന്ന കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും കുട്ടി ധരിച്ചിട്ടില്ലെന്നും വ്യക്തമാണ്. ബ്രേക്കില്‍ പോലും കാല്‍ എത്താതെ കുട്ടി പാഞ്ഞുപോകുന്ന വീഡിയോയ്ക്ക് ഞെട്ടലോടെയാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

ആരോ പകര്‍ത്തിയ വീഡിയോ വൈറലായതോടെ രക്ഷിതാവിനെതിരെ കേസെടുക്കുകയായിരുന്നു. 30000 രൂപയോളമാണ് രക്ഷിതാവിന് പിഴ ചുമത്തിയിരിക്കുന്നത്. കുട്ടിഡ്രൈവിങ്ങിന്റെ 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിനുള്ള 5000 രൂപയും അടക്കമാണിത്. പിഴ അടച്ചാലും തടവുശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions