ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌റടര്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി.യും ടീം അഗങ്ങളായ ഫാ.ജോസഫ്ആ എടാട്ട് വി.സി, ഫാ.ആന്റണി പറിങ്കി മാക്കില്‍ വി.സി യും ആയിരിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കണ്‍വന്‍ഷന്റെ ഒരുക്കത്തിനായി ലണ്ടന്‍ റീജിയനിലെ എല്ലാ മിഷനുകളിലെയും പ്രപോസ്ഡ് മിഷനനുകളിലെയും വൈദീകരും, ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും മറ്റ് ഭക്ത സംഘനകളിലെയും അംഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചു.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക വചന ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഈ കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയനിലുള്ള എല്ലാ വിശ്വാസികള്‍ക്കും ആത്മീയ ഉണര്‍വ്വിന് പനയ്ക്കലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ശ്രവിച്ച് വിശ്വാസത്തില്‍ വളരുവാന്‍ അവസരം ഒരുക്കുന്നു.
പള്ളിയുടെ വിലാസം:
ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,
RM13 8SR.
ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്
തിരുവചന നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.