Don't Miss

മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസ സഹായമായി വന്നത് 6.31 കോടി രൂപയുടെ വണ്ടി ചെക്ക്!

മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കും വന്നതായി ധനമന്ത്രി ടിഎം തോമസ് ഐസക്.2018 ലെ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് വന്ന 6.31 കോടി രൂപയുടെ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി അറിയിച്ചു.

തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ കിട്ടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ഇനിയും 331 വണ്ടി ചെക്കുകളില്‍ തീര്‍പ്പാകാന്‍ ബാക്കിയുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വന്ന ചെക്കുകളാണ് പണമില്ലാതെ മടങ്ങിയത്. പ്രളയത്തിന്റെ ധനസഹായവും പുനര്‍ നിര്‍മാണവും ഇനിയും എങ്ങുമെത്തിയിട്ടില്ല .

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions