Don't Miss

ശിവസേനയുടെ സ്വപ്‍നം പൊലിഞ്ഞു- കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തിരിക്കും



മുംബൈ: ശിവസേനയുമായുള്ള ബന്ധം വേണ്ടെന്നു എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി . ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയം വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഇതല്ലാതെ എനിക്കൊന്നും പറയാനില്ല. ബി.ജെ.പിയും ശിവസേനയും ജനങ്ങളുടെ ആവശ്യം മാനിച്ച് എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാരുണ്ടാക്കണം. ഞങ്ങളുടെ ആവശ്യം പ്രതിപക്ഷത്തിരിക്കുക എന്നതാണ്'- ശരദ് പവാര്‍ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിച്ചിട്ടുള്ളതെന്നും പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കാനായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ നീക്കം നടക്കുന്നുവെന്ന സൂചനകളെയും പവാര്‍ തള്ളി.

സഞജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി. പവാറിന്റെ വാര്‍ത്താ സമ്മേളനം ബിജെപിയ്ക്ക് ആശ്വാസമായി.

മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 105, ശിവസേന 56, എന്‍.സി.പി 54, കോണ്‍ഗ്രസ് 44 സീറ്റുകള്‍ വീതമാണ് നേടിയത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions