Don't Miss

നവജാതശിശുവിന്റെ ജഡം സംസ്‌കരിക്കാന്‍ നഗരസഭ സ്ഥലം അനുവദിച്ചില്ല; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്

കോട്ടയം: ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപണം. നഗരസഭയുടെ നിസ്സഹകരണം മൂലം പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

പൊലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടു നല്‍കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തന്നെ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തോടെ കുട്ടി മരിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് സംസ്‌കരിക്കേണ്ടതെന്നായിരുന്നു നഗരസഭയുടെ വാദം.


തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions