Don't Miss

നെഹ്‌റു കുടുംബത്തിന് അവഹേളനം; ബോളിവുഡ് നടിയെ റിമാന്റ് ചെയ്തു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിനെയും അവഹേളിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി പായല്‍ റോത്തഗിയെ എട്ടുദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ചയാണ് അഹമ്മദാബാദിലെ വീട്ടില്‍ വെച്ച് രാജസ്ഥാന്‍ പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബുന്ദി കോടതിയാണ് പായലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഒക്ടോബര്‍ 10-ന് ഐ.ടി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ബുന്ദി എസ്.പി മമത ഗുപ്ത അറിയിച്ചു. നെഹ്‌റുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്.

നേരത്തേ പായലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ അറസ്റ്റ് നടന്നത്.

നേരത്തേ കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റിലായ ഉടന്‍തന്നെ, 'അഭിപ്രായ സ്വാതന്ത്ര്യം തമാശയാണോ' എന്ന് ചോദിച്ച് പായല്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions