Don't Miss

പൗരത്വ ഭേദഗതിഗതിയില്‍ തട്ടമിട്ട് പ്രതിഷേധിച്ച് നടി അനശ്വര രാജന്‍


'ഉദാഹരണം സുജാത', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ,'ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പറ്റിയ യുവ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ, രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പന്തുണച്ച് താരം രംഗത്തെത്തി. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ','പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നുമാണ് അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

രാജ്യത്ത് അക്രമം ഉണ്ടാകുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം.

അതേസമയം, പൗരത്വ ഭേഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സിനിമാലോകത്തു നിന്നും ഇതിനോടകം തന്നെ രംഗത്തുവന്നത്. സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍,പൃഥിരാജ് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, രജീഷ വിജയന്‍ , ബിനിഷ് ബാസ്റ്റിന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നിരവധി പേരാണ് മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions