Don't Miss

ഒരു മാസത്തിനിടെ രണ്ടുതവണ ലഗേജ് നഷ്ടപ്പെട്ടു; ബ്രിട്ടീഷ് എയര്‍വേസിനെ ശപിച്ച് സോനം കപൂര്‍

മുംബൈ: ബ്രിട്ടീഷ് എയര്‍വേസില്‍ ഇനി യാത്രയില്ലെന്നു ബോളിവുഡ് നടി സോനം കപൂര്‍. ഒരു മാസത്തിനിടെ രണ്ടുതവണയും ലഗേജ് നഷ്ടമായതിനെ തുടര്‍ന്ന് രോഷാകുലയായാണ് താരത്തിന്റെ പ്രതികരണം. ഒരു മാസത്തിനിടെ മൂന്ന് തവണ ബ്രിട്ടീഷ് എയര്‍വേസ് ഉപയോഗിച്ചുവെന്നും ഇതില്‍ രണ്ടു തവണയും ലഗേജ് നഷ്ടമായെന്നുമാണ് സോനം കപൂറിന്റെ ട്വീറ്റ്.

താന്‍ പാഠം പഠിച്ചുവെന്നും ഇനി ബ്രിട്ടീഷ് എയര്‍വേസ് ഉപയോഗിക്കില്ലെന്നും സോനം ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേസിനെ ടാഗ് ചെയ്താണ് സോനം തന്റെ രോക്ഷം പ്രകടിപ്പിച്ചത്.

യാത്രയ്ക്കിടെ സോനം കപൂറിന് നേരിട്ട അസൗകര്യത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് ഖേദം പ്രകടിപ്പിച്ചു. നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും എയര്‍വേസ് പറഞ്ഞു. യാത്ര കഴിഞ്ഞ് മണിക്കൂറൂകള്‍ കഴിഞ്ഞിട്ടും ലഗേജ് ലഭിക്കാതിരിക്കുന്നത് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ വലുതാണെന്നും ഇത്തരം വീഴ്ച്ചകള്‍ ഗൗരവതരമാണെന്നും സോനം ബ്രിട്ടീഷ് എയര്‍വേസ് അധികൃതരെ അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വേസിന്റെ ആഭ്യന്തര വിമാന സര്‍വ്വീസിനിടെയാണ് സോനം കപൂറിന്റെ ലഗേജ് നഷ്ടമായത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ദ സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions