Don't Miss

വീട്ടില്‍ ഐശ്വര്യം വരാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മന്ത്രവാദിയ്ക്ക് പീഡനത്തിന് വിട്ടു കൊടുത്തു; അമ്മയുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വീട്ടില്‍ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞ് മന്ത്രവാദിയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസിന് ആധാരം. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് ബാലരാമപുരത്ത് അറസ്റ്റിലായത്.

തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അതേസമയം അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് നേരത്തെ ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

17കാരിയായ വിദ്യാര്‍ത്ഥിനി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ താമസിക്കുന്ന വീട്ടില്‍ കുട്ടിയെ വിളിച്ചു വരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയ ശേഷം ഇവരൊടൊപ്പം കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനായി ഒത്താശ ചെയ്തു എന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം കുട്ടിയെ സ്‌കൂളിലേക്ക് വിട്ടിരുന്നില്ല. അമ്മയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രക്ഷപ്പെടുകയും മുത്തശ്ശിയുടെ അരികിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

മന്ത്രവാദി വിനോദിനെതിരേ പോക്സോ കേസെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്.ഐ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions