Don't Miss

അവസാന രണ്ട് പന്തില്‍ രോഹിതിന്റെ സിക്‌സ്; ന്യൂസിലാന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ടി-20 പരമ്പര

സഡന്‍പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ ജയിപ്പിച്ചത്. സൂപ്പര്‍ ഓവറില്‍ കിവികള്‍ ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ സിക്‌സറടിച്ചാണ് രോഹിതിലൂടെ ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റിനും നിശ്ചിത ഓവറില്‍ 179 റണ്‍സെടുക്കാനേ ആയുള്ളൂ. പിന്നീടാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 17 റണ്‍സെടുത്തു. ബുംറ എറിഞ്ഞ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറുമാണ് വില്യംസണും ഗപ്ടിലും അടിച്ചെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ഹിറ്റ്മാന്‍ ഇന്ത്യയ്ക്ക് വിജയമൊരുക്കുകയായിരുന്നു.

ടിം സൗത്തിയാണ് ന്യൂസിലാന്റിനായി സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറില്‍ ഷമി വീഴ്ത്തിയതാണ് കളിയില്‍ നിര്‍ണായകമായത്. ഇന്നിംഗ്‌സ് അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസണ്‍ പുറത്തായത്.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വില്യംസണ്‍ ആറ് സിക്‌സും എട്ട് ഫോറുമടക്കം 48 പന്തില്‍ 95 റണ്‍സാണ് നേടിയത്.

നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ആദ്യം ബൗൡഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ രണ്ട് ടി-20യിലും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച രാഹുലാണ് ആദ്യം പുറത്തായത്. 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെ അര്‍ധസെഞ്ച്വറി നേടിയ രോഹിതും മടങ്ങി. മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 40 പന്തില്‍ 65 റണ്‍സായിരുന്നു രോഹിത് നേടിയത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions