Don't Miss

കോണ്‍ഗ്രസ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു : മികച്ച നടന്‍ നരേന്ദ്രമോദി, വില്ലന്‍ അമിത്ഷാ

ലോകം ലോസ് ഏഞ്ചല്‍സിലെ ഓസ്‌കാര്‍ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓസ്കാര്‍ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. സമകാലിക രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ പരിഹസിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോദിയുടെ '56 ഇഞ്ചും വിയര്‍പ്പും കണ്ണീരു'മാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍. നേരത്തെ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്‍മാര്‍. പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍. ദല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മനോജ് തിവാരി നടത്തിയ പരാമര്‍ശങ്ങളും അവകാശവാദവുമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററില്‍ വൈറലായി.
വീഡിയോ 1

വീഡിയോ 2

വീഡിയോ 3

വീഡിയോ 4

വീഡിയോ 5

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions