Don't Miss

കൊറോണ: യുകെയില്‍ 4 ലക്ഷം ജീവന് ഭീഷണിയെന്ന് ശാസ്ത്രജ്ഞന്‍

ലണ്ടന്‍ : രാജ്യം കൊറോണ ഭീതിയില്‍ കഴിയവെ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. വൈറസിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുകെയില്‍ 4 ലക്ഷം പേര്‍ മരിക്കുമെന്ന് ആണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്റെ പ്രവചനം.

താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വൈറസാണ് ഇതെന്നാണ് കൊറോണയെക്കുറിച്ച് പ്രൊഫ ഫെര്‍ഗൂസന്‍ പ്രതികരിച്ചത്. 4 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചിക്കുകയല്ല, മറിച്ച് ആ മരണസംഖ്യ എത്തിച്ചേരാനുള്ള സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രവചനം അല്‍പ്പം കടന്നുപോയെന്നു പറഞ്ഞാലും കുഴപ്പമില്ലെന്നും ഫെര്‍ഗൂസന്‍ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്നുപേരിട്ട വൈറസ് ബ്രിട്ടനിലെ 60 ശതമാനം പേരെ ബാധിച്ചേക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. രോഗം പിടികൂടുന്ന ഒരു ശതമാനം ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബ്രിട്ടനില്‍ ഇത് ആയിരങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് ആശങ്ക. ജനസംഖ്യയുടെ പകുതി ആളുകളെയും വൈറസ് ബാധിക്കുമെന്ന അനുമാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വെളിപ്പെടുത്തലിനിടെടെയാണ് മരണസംഖ്യയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന പ്രവചനം .

മാസങ്ങള്‍ക്കുള്ളില്‍ വൈറസ് ബ്രിട്ടന്റെ ഓരോ ഭാഗത്തും എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഇതോടെ ആയിരങ്ങള്‍ മരിക്കാനും, ആരെ ചികിത്സിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ട അവസ്ഥയും നേരിടാം.

നിലവില്‍ ബ്രിട്ടണില്‍ ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ വേണ്ട സമയത്തു കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും പറ്റുന്നില്ല എന്നതാണ് യുകെയില്‍ തിരിച്ചടിയാകുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions