സ്പിരിച്വല്‍

വചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭ- മാര്‍ ജോസഫ് സ്രാമ്പിക്കല്‍

റാംസ്‌ഗേറ്റ് . തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരന്‍മാര്‍ക്കും ,മതബോധനാധ്യാപകര്‍ക്കുമായി റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .പ്രശസ്ത ധ്യാന ഗുരുവായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ആണ് ധ്യാനം നയിക്കുന്നത് . രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറ്റി അന്‍പതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തില്‍ പങ്കെടുക്കുന്നത് .

വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത് . രൂപതാ വികാരി ജെനറല്‍മാരായ മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ട് , മോണ്‍ . സജിമോന്‍ മലയില്‍പുത്തന്പുരയില്‍ ,ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കല്‍ , ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ , ഫാ.ജോയി വയലില്‍ , ഫാ. ജോബിന്‍ കോശാക്കല്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു .വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ആണ് അവസാനിക്കുന്നത് ,ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൈക്കാരന്‍മാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions