ഇമിഗ്രേഷന്‍

നഴ്‌സുമാര്‍ക്കും പ്രൊഫഷനലുകള്‍ക്കും തിരിച്ചടിയായി യുകെയിലെ ഉയര്‍ന്ന വിസാ ഫീസ്

ഇമിഗ്രേഷന്‍ നയങ്ങളില്‍ പൊളിച്ചെഴുത്തു നടത്തി സ്കില്‍ഡ് ജോബുകള്‍ക്കു വിസ നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും യുകെയിലെ ഉയര്‍ന്ന വിസാ ഫീസ് വലിയ തിരിച്ചടിയാണ്. വിസാ ഫീസ് നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇവിടെയാണ്. ഇത് സ്കില്‍ഡ് ജോബുകളില്‍ താത്പര്യമുള്ളവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിലുള്ള വിസയ്ക്ക് 900 പൗണ്ടും അല്ലാത്തവയ്ക്ക് 1,220 പൗണ്ട് വരെയും നല്കണം. ഇതിനു പുറമേയാണ് എന്‍എച്ച്എസ് സര്‍ചാര്‍ജും. നഴ്‌സുമാര്‍ , ലാബ് ടെക്‌നീഷ്യന്‍സ്, എഞ്ചിനീയര്‍മാര്‍ , ടെക്കികള്‍ എന്നിവര്‍ക്കെല്ലാം തിരിച്ചടിയാണിത്.

കാനഡയില്‍ അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് അഞ്ചു വര്‍ഷത്തെ വര്‍ക്ക് വിസയ്ക്ക് നല്കേണ്ടതിന്റെ 30 ഇരട്ടി യുകെയില്‍ നല്കണം. യുകെയില്‍ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന് നല്‍കേണ്ടി വരുന്നത് 21,299 പൗണ്ടാണ്. ഇത് ബ്രിട്ടണില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ മുഴുവനായും അടയ്ക്കണം. ഇതില്‍ ഹെല്‍ത്ത് സര്‍ചാര്‍ജായ 400 പൗണ്ടും ഉള്‍പ്പെടും. ഇത് കുടുംബത്തിലെ ഓരോ വ്യക്തിയും ഓരോ വര്‍ഷം അടയ്ക്കേണ്ട തുകയാണ്. ഓസ്ട്രേലിയയില്‍ ഈടാക്കുന്നതിന്റെ രണ്ടിരട്ടി നിരക്കാണിത്. അവിടെ അഞ്ചു വര്‍ഷത്തേയ്ക്ക് 10,000 പൗണ്ട് ഫീസ് നല്കിയാല്‍ മതി. ജര്‍മ്മനിയില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് 756 പൗണ്ട് മതി.

ഒരാള്‍ക്ക് അഞ്ചു വര്‍ഷത്തെ വിസയ്ക്ക് യുകെയില്‍ എത്തണമെങ്കില്‍ 3,220 പൗണ്ട് വേണ്ടി വരും. പങ്കാളിയെ കൂടെ കൊണ്ടുവരണമെങ്കില്‍ ഫീസ് 6,500 പൗണ്ടാവും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 2021 ജനുവരി 1 മുതല്‍ ബ്രിട്ടണില്‍ ജോലിയ്ക്കെത്തുന്ന ഒരു വ്യക്തി കുറഞ്ഞ് 1,620 പൗണ്ട് വിസയ്ക്കും 400 പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജും വര്‍ഷം നല്കണം.

പുതിയ ത്രെഷോള്‍ഡ് സാലറി നഴ്സുമാരടക്കമുള്ളവര്‍ക്ക് താഴ്ത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന വിസാ നിരക്കുകള്‍ നിലവിലുള്ളത് വലിയ ബാധ്യതയാണ്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് വിസാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions