Don't Miss

ട്രംപ് ബാഹുബലി, മെലാനി ദേവസേന,ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലായി

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്രംപ് ട്വീറ്റ് ചെയ്തതോടെ അത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. 'ബാഹുബലി' സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്.

ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം.

ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.

വീഡിയോ

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions