Don't Miss

ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഗ്ലെന്‍ മാക്‌സവെലിന് വധു തമിഴ്നാട്ടുകാരി


മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സവെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ തലമുറകള്‍ ഉള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.
വിനിയോടുള്ള ചിത്രത്തിനൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ് വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി ചിത്രത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനിയും ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്‌വെച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് മാക്‌സ് തന്നെ പ്രെപ്പോസ് ചെയ്‌തെന്നും ഉത്തരമായി യെസ് എന്നും പറഞ്ഞു എന്ന കുറിപ്പോടെയാണ് വിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്‌വെച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ഞങ്ങള്‍ ഇപ്പോള്‍ ആണല്ലോ അറിഞ്ഞത് എന്ന് മാക്‌സ്‌വെല്ലിന്റെ ഐ പി എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.

രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് മാക്‌സും വിനിയും കണ്ട് മുട്ടുന്നത്. ഓസ്‌ട്രേലിയന്‍ ഫാര്‍മസിസ്റ്റാണ് വിനി. ഇഷ്ട്ടപ്പെട്ട ഇന്ത്യന്‍ സിനിമ രജനീകാന്തിന്റെ പടയപ്പയാണ്. ഇത് ഒരുപാട് തവണ കണ്ടിട്ടുണ്ടെന്ന് ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തിന് വിനി മറുപടി നല്‍കി.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions