Don't Miss

വെഞ്ഞാറമൂട്ടില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടു; ഭര്‍ത്താവ് ഒളിവില്‍ അച്ഛന്‍ കുഴിമൂടുന്നത് കണ്ടെന്ന് മക്കള്‍


തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. വാരിക്കുന്ന് സ്വദേശിനി സിനി(32)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുട്ടനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കുഴി മണ്ണിട്ട് മൂടുന്നതും കണ്ടതായി ഇവരുടെ മക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അമ്മയെ മര്‍ദിച്ചെന്നും വടി കൊണ്ട് പൊതിരെ തല്ലിയെന്നുമാണ് ഇളയ മകന്റെ മൊഴി. ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞ് അമ്മയുടെ മുടി മുറിച്ചു. ബഹളം കേട്ടെത്തിയ തന്നോട് പുറത്തുപോകാന്‍ പറഞ്ഞു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. സമീപത്തെ മറ്റൊരു വീട്ടില്‍പോയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോളും അമ്മയെ കണ്ടില്ലെന്നും തുടര്‍തുടര്‍ന്ന് അമ്മയുടെ സഹോദരനെ വിവരമറിയിച്ചെന്നും മകന്‍ പറഞ്ഞു. ഇതിനിടെയാണ് അച്ഛന്‍ കുഴി മണ്ണിട്ട് മൂടുന്നത് കണ്ടതെന്നും മകന്‍ മൊഴി നല്‍കി.

സിനിയുടെ സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.
കുട്ടന്‍-സിനി ദമ്പതിമാര്‍ക്കിടയില്‍ കുറേക്കാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions