Don't Miss

11കാരിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു; സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുറ്റക്കാരന്‍

ന്യുയോര്‍ക്ക്: സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനക്കേസില്‍ അഴിക്കുള്ളിലായി. പതിനൊന്നുകാരിലെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വശീകരിക്കാന്‍ ശ്രമിച്ചതിനാണ് 23കാരനായ സച്ചിന്‍ അജി ഭാസ്‌കര്‍ എന്നയാളെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. സീനിയര്‍ യു.എസ് ഡിസ്ട്രിക്‌സ് ജഡ്ജ് വില്യം എം. സരെകന്റിയാണ് സച്ചിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സച്ചിന്‍ 11കാരിക്ക് ടെക്‌സ്റ്റ്, ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. 2018 ഓഗസ്റ്റിലാണ് സംഭവം. കേസില്‍ ശിക്ഷ ജൂണ്‍ 17ന് വിധിക്കും.

ബാല പീഡന കുറ്റങ്ങളില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയോ, 250, 000 ഡോളര്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്ന് അറ്റോര്‍ണി ജെയിംസ് പി.കെന്നഡി പറയുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions