സ്പിരിച്വല്‍

എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 'മരിയന്‍ സംഗീത മത്സരം' സംഘടിപ്പിക്കുന്നു



ലണ്ടന്‍ : പരിശുദ്ധ അമ്മ, വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് നിത്യരക്ഷയുടെ വാഗ്ദാനമായ 'ഉത്തരീയം' സമ്മാനിച്ച എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലേക്ക്, ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥടനത്തോടനുബന്ധിച്ച് യു കെ യില്‍ ഇതാദ്യമായി മരിയന്‍ സംഗീത മത്സരം ഒരുങ്ങുന്നു.

എത്ര പാടിയാലും മതിവരാത്തതും,വര്‍ണ്ണിച്ചാല്‍ തോരാത്തതുമായ വണക്കത്തിന്റെയും ഭക്തിയുടെയും സ്‌നേഹത്തിന്റെയും മാതൃസ്തുതിഗീതങ്ങള്‍ ദൈവീക സിദ്ധമായ കഴിവുകളിലൂടെ മനം നിറയെ ആലപിക്കുവാനും, സംഗീത വിസ്മയം തീര്‍ക്കുവാനും അതിനോടൊപ്പം സമ്മാനങ്ങള്‍ നേടുവാനും ഉള്ള വേളയാണ് എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലെ മാതൃ സന്നിധേയത്തില്‍ ഈ മരിയന്‍ സംഗീത മത്സരത്തിലൂടെ സംജാതമാവുക.


ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മെയ് 23 ന് ശനിയാഴ്ച നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് മരിയന്‍ സംഗീതമത്സരം ഇതാദ്യമായി സംഘടിപ്പിക്കുന്നതെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി ഇടാട്ട് അറിയിച്ചു.


സീറോ മലബാര്‍ മിഷനുകളിലെയും, വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ പാടാവുന്ന മാതൃ ഭക്തി ഗാനങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കു ചേരുന്നതിന് മിനിമം പത്തുപേരെങ്കിലും ടീമില്‍ ഉണ്ടായിരിക്കണം. പാട്ടിന് ആറു മിനിറ്റ് ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ഉപയോഗിക്കാവുന്നതാണ്. കരോക്കെയോ അല്ലെങ്കില്‍ പരമാവധി മുന്നു വാദ്യോപകരണങ്ങള്‍ വരെ ഉപയോഗിച്ചോ മരിയന്‍ഗാനങ്ങള്‍ക്ക് മാത്രമായുള്ള ഈ മത്സരത്തില്‍ പങ്കുചേരാം.


ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും വിജയികള്‍ക്ക് നല്‍കുന്നതാണ്. നാലും അഞ്ചും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്. മികച്ച അവതരണം, ഡ്രസ് കോഡ്, ഗ്രൂപ്പ് ശക്തി എന്നിവയുടെ അടിസ്ഥാനത്തില്‍, ഏറ്റവും നല്ല ഗായകസംഘത്തിന് പ്രത്യേക ക്യാഷ് പ്രൈസ് നല്കുന്നതുമാണ്.


പ്രശസ്ത മരിയന്‍ പുണ്യ കേന്ദ്രമായ എയില്‍സ്‌ഫോഡില്‍ തീര്‍ത്ഥാടനമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപത, പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതകൂടിയാണ്.


കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 07944067570, 07720260194

  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions