Don't Miss

ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം; കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്


ന്യൂഡല്‍ഹി : ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും സഹോദരന്‍ അതുല്‍ സെംഗാറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു.

കുല്‍ദീപ് സെംഗാറും സഹോദരനും ഉള്‍പ്പടെ ഏഴു പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മനപൂര്‍വമല്ലാത്ത നരഹത്യയാണ് സെന്‍ഗറിനും സഹോദരനും എതിരെ ചുമത്തിയിരുന്ന കുറ്റം.

2018 ഏപ്രില്‍ 9 ന് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്.2017 ലാണ് 17 വയസുള്ള പെണ്‍കുട്ടിയെ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെംഗാര്‍ ലൈംഗികമായി ആക്രമിച്ചത്. ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു കുറ്റകൃത്യം.

നാല് തവണ ബി.ജെ.പിയുടെ എം.എല്‍.എയായിരുന്ന സെംഗാറിന് എതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛനെ എം.എല്‍.എയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions