Don't Miss

യുവരോഗിക്ക് ശ്വസന സഹായി നല്‍കി ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു


കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത് ഇറ്റലിയിലാണ്. അവിടെ പ്രായം കുറഞ്ഞ രോഗികളെത്തുമ്പോള്‍ പ്രായക്കൂടുതലുള്ളവരുടെ വെന്റിലേറ്റര്‍ നീക്കേണ്ടിവരുകയും അവര്‍ മരണപ്പെടുകയുമാണ് ചെയ്യുന്നത്. ഇറ്റലിയില്‍ നിന്ന് തന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടിയിരിക്കുന്നത്. തന്റെ ശ്വസന സഹായി യുവാവായ മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഇറ്റലിയിലുള്ള പുരോഹിതന്‍. 72കാരനായ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കിയത്.

ഡോണ്‍ മിലാനിലെ കാസ്‌നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ് ഇദ്ദേഹം. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസം കഴിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍മാര്‍ അദേഹത്തിന് ശ്വസനസഹായി നല്‍കി. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂര്‍ച്ഛിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നല്‍കാന്‍ അദ്ദേഹം ഡോക്ടര്‍മാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോണ്‍ മരണപ്പെടുകയും ചെയ്തു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions