Don't Miss

കേരളത്തിലെ 80% കൊവിഡ് ബാധിതരും പ്രവാസികള്‍; സമൂഹവ്യാപനത്തിലേത്തിയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'സമൂഹവ്യാപനം ആയിട്ടില്ല. ചെറിയ ഭീതി ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനത്തിലേറെയും വിദേശത്ത് നിന്ന് വന്നവര്‍ക്കാണ്. ബാക്കിയുള്ളത് അവരുമായി പ്രഥമ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്'- മന്ത്രി പറഞ്ഞു.

കൊവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചെന്ന് മന്ത്രി പറഞ്ഞു. കേരളം എടുത്ത മുന്‍കരുതലുകള്‍ നമുക്ക് തുണയായി. ആര്‍ദ്രം മിഷന്റെ ഭാഗമായി നമ്മള്‍ നേരത്തെ സ്വീകരിച്ചുപോന്ന മാര്‍ഗങ്ങള്‍ നമ്മളെ ഒരുപാട് സഹായിച്ചു. കേന്ദ്രസര്‍ക്കാരും നമ്മുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. നമ്മുടെ നടപടികള്‍ വെബ്‌സൈറ്റിലിട്ടുകൊടുക്കാന്‍ പറഞ്ഞു. അത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് നല്ലതാണെന്ന് കേന്ദ്രം പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions