Don't Miss

വുഹാനില്‍ മരിച്ചത് 42,000 പേര്‍! ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

ലോകത്താകെ മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചെന്ന് മരിച്ചെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊറോണ വൈറസ് രോ​ഗബാധ മൂലം മരണം 32,000 കവിഞ്ഞപ്പോഴും 3300 പേര്‍ മാത്രം മരിച്ചെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. എന്നാല്‍ രോ​ഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ചൈനയിലെ ശ്മശാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 50,000 വരെയാകാമെന്ന് ഫെബ്രുവരി മാസത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രവാസിയായ ചൈനീസ് വ്യവസായി ഗുവോ വെന്‍ഗുയി വ്യക്തമാക്കിയിരുന്നു. കൂടാതെ ചൈനയിലെ മരണം എഴുപതിനായിരത്തോളം ആണെന്ന് ഒരു വാര്‍ത്ത വന്നെങ്കിലും മണിക്കൂറുകള്‍ക്കകം അത് അപ്രത്യക്ഷമായിരുന്നു.

വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളില്‍ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നല്‍കിയത് എന്നാണ് വുഹാന്‍ നിവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ദിവസേന 3500 പേരുടെ മരണമെങ്കിലും നടക്കുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

ഇറ്റലിയില്‍ പതിനായിരം കടന്ന് മരണ നിരക്ക് ഉയരുമ്പോഴും ചൈനയില്‍ മരണ നിരക്ക് ഉയരാതിരിക്കുന്നത് ശരിയായ കണക്ക് മറിച്ചുവെച്ചതു മൂലമാണെന്നു നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നു. ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും മാസങ്ങളോളം അത് പുറത്തുവിടാതിരുന്നതും യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ചതുമാണ് ലോകത്തെ ഇന്നത്തെ ദുരിതത്തിന്റെ ആക്കം കൂട്ടിയത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions