Don't Miss

തങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് ട്രംപിനോട് മേഗനും ഹാരിയും

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ഹാരിക്കും മേഗനും അമേരിക്കയുടെ ചെലവില്‍ സുരക്ഷ നല്‍കില്ലെന്നുള്ള ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി മേഗനും ഹാരിയും. തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വയം പണം മുടക്കി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇരുവരുടെയും ഔദ്യോഗിക പ്രതിനിധി അറിയിച്ചിരിക്കുന്നത്.

'രാജകുമാരനും സസ്‌ക്‌സ് രാജകുമാരിയും യു.എസ് സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടില്ല. സ്വകാര്യമായി സുരക്ഷ ഒരുക്കിയിട്ടുണ്ട്.' ഇരുവരുടെയും പ്രതിനിധി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാനഡയില്‍ നിന്ന് ലോസ് എയ്ഞ്ചല്‍സിലേക്ക് താമസം മാറാനൊരുങ്ങുന്ന മേഗനും ഹാരിക്കും സുരക്ഷ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചത്.
'യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ പണമടയ്ക്കണം,' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് 31 നാണ് മേഗനും ഹാരിയും രാജസ്ഥാനങ്ങളില്‍ ഔദ്യോഗികമായി ഒഴിവാകുന്നത്. നേരത്തെ തന്നെ ഇവര്‍ ബ്രിട്ടന്‍ വിട്ട് കാനഡയിലേക്ക് താമസം മാറിയിരുന്നു. ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി 'ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ച്ചിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions