Don't Miss

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലും; മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടിയുമായി ഫിലിപ്പൈന്‍സ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഒരുമാസം നിയമം ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രി​ഗോ ഡ്യൂട്ടേര്‍ട്ട് മുന്നറിപ്പ് നല്‍കി.

ഒരു മാസം നീളുന്ന ലോക്ഡൗണ്‍ രണ്ടാഴ്ച്ച പിന്നിട്ടപ്പോഴാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യ സാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി.

ഇതിന് പിന്നാലെയാണ് ബുധനാഴ്ച്ച അര്‍ധരാത്രിയോടെ ഡ്യുട്ടേര്‍ട്ട് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസിഡന്റ് സന്ദേശം കൈമാറി.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions