Don't Miss

ലോക്ക് ഡൗണില്‍ ജനിച്ച ഇരട്ടകള്‍ക്ക് പേര് കൊറോണയും കൊവിഡും!

റായ്പുര്‍ : കൊറോണയെ തുരത്താന്‍ രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക്‌ കൊറോണയെന്നും കൊവിഡ് എന്നും പേരിട്ടു. ഛത്തീസ്ഗഢിലാണ് ഈ ഇരട്ടകളുടെ ജനനം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ സ്വദേശികളാണ് തങ്ങള്‍ക്ക് ജനിച്ച മകള്‍ക്കും മകനും ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള്‍ തന്നെ നല്‍കിയത്

ലോകം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള്‍ എന്നും ഓര്‍മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ പറയുന്നു. കൊവിഡ് ആണ്‍കുട്ടിയും കൊറോണ പെണ്‍കുട്ടിയുമാണ്. മാര്‍ച്ച് 26 നും 27 നും മധ്യേ അര്‍ധരാത്രിയില്‍ റായ്പുരിലെ ബി.ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇരട്ടകള്‍ ജനിച്ചത്.

പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറയുന്നു. ലോക്ക് ഡൗണായതിനാല്‍ പ്രീതിയുടെ ബന്ധുക്കള്‍ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന്‍ സാധിച്ചിട്ടില്ല. കൊറോണയ്ക്കും കൊവിഡിനും ഒരു ചേച്ചികൂടിയുണ്ട്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions