Don't Miss

പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസ്: അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകന്‍ കൂടിയായ ബി.ജെ.പി പ്രദേശിക നേതാവ് പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പദ്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പദ്മരാജനെ ഇന്ന് ഉച്ചയോടെ പിടികൂടിയത്. ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിടെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒരു മാസമായിട്ടും ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അധ്യാപകനെതിരെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി മൊഴി നല്‍കിയിരുന്നു.

അതിനിടെ, അന്വേഷണത്തിനു വേണ്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഇന്ന് ചുമതലപ്പെടുത്തിയിരുന്നു. ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പദ്മരാജനെ പിടികൂടാത്തത് പോലീസിന്റെ് അലംഭാവമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പേജില്‍ അടക്കം പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തലശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുന്നത്.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കണ്ണുര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions