Don't Miss

ഇനി എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉള്ള യാത്രാ നിരോധനം നീങ്ങിയാലും ശക്തമായ പ്രതിരോധ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനിയായ എമിറേറ്റ്സ്. വിമാനത്തില്‍ കയറുന്ന എല്ലാ യാത്രികരും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദേശാനുസരണം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചിരിക്കണം.

വസ്ത്രത്തിന് മുകളില്‍ ധരിക്കുന്ന ഡിസ്പോസിബിള്‍ ഗൗണ്‍, വൈസര്‍, മാസ്ക്, ഗൗണ്‍ എന്നിവയാണ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിലുള്ളത്. എല്ലാ യാത്രക്കാരും ജീവനക്കാരും ഇവ നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ തന്നെ കിറ്റ് നല്‍കും. യാത്ര പൂര്‍ത്തീകരിച്ചതിനുശേഷം ഇവ പ്രത്യേകമായി നിര്‍മിച്ച വേസ്റ്റ് ബാസ്ക്കറ്റില്‍ ഉപേക്ഷിക്കണം.

ക്യാബിനകത്ത് പണ്ടത്തെപ്പോലെ ബാഗുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. അത്യാവശ്യമായ ലാപ്ടോപ്, ഹാന്‍ഡ് ബാഗ്, ബ്രീഫ്കേസ്, കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ തുടങ്ങിയവ മാത്രമേ യാത്രക്കാര്‍ക്ക് ക്യാബിനകത്ത് സൂക്ഷിക്കാനാകൂ. നടുവിലുള്ള സീറ്റ് ഒഴിച്ചിടും. വ്യക്തി അകലം പാലിക്കാനാണിത്.

ഭക്ഷണങ്ങളും മറ്റും പ്രത്യേകമായി തയ്യാറാക്കിയ ബെന്റോ സ്റ്റൈല്‍ഡ് ബോക്സുകളിലാണ് നല്‍കുക. തെര്‍മല്‍ സ്കാനിങ് സൗകര്യവും ഉണ്ടാവും.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions