Don't Miss

കോവിഡ്: എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക കരുതല്‍

യുകെയില്‍ കൊറോണ മരണങ്ങളും രോഗവ്യാപനവും കൂടുതല്‍ ബ്ലാക്ക്, ഏഷ്യന്‍ ആന്‍ഡ് മൈനോറിറ്റി എത്‌നിക് അഥവാ ബിഎഎംഇ വിഭാഗത്തില്‍ പെടുന്ന നഴ്‌സുമാരിലും ഡോക്ടര്‍മാരിലും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരിലും ആണെന്ന തിരിച്ചറിവിന്റെ ഫലമായി എന്‍എച്ച്എസില്‍ ഇനി ഇനി പ്രത്യേക കരുതല്‍ . ഇവരെ നിര്‍ബന്ധിച്ചു കൊറോണ വാര്‍ഡുകളില്‍ സേവനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പേരുദോഷം മാറ്റാനാണ് എന്‍എച്ച്എസ് ശ്രമം. ഇത് പ്രകാരം മലയാളി നഴ്‌സുമാര്‍ അടക്കമുള്ള ബിഎഎംഇ വിഭാഗക്കാര്‍ക്കെല്ലാം കൊറോണക്കാലത്ത് ലീവെടുക്കുന്നതിന് മുന്‍ഗണന ലഭിക്കും.

എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ക്ക് വേണ്ടിയിറക്കിയ പുതിയ ഗൈഡ് ലൈനിലാണ് ഇക്കാര്യം പറയുന്നത്. കൊറോണക്കെതിരായുളള യുകെയിലെ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബിഎഎംഇ വിഭാഗത്തില്‍ പെട്ട ജീവനക്കാരായിരുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ സ്റ്റാഫുകളില്‍ ബിഎഎംഇ കാറ്റഗറിയില്‍ 16 ശതമാനമേയുള്ളൂ. പക്ഷേ കൊറോണ ബാധിച്ച് മരിച്ച എന്‍എച്ച്എസ് ജീവനക്കാരില്‍ 63 ശതമാനവും ഈ വിഭാഗക്കാരായിരുന്നു. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇത്തരം വിഭാഗത്തിലുള്ള ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് അവധി അനുവദിക്കുന്ന കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുക.

ബിഎഎംഇ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് ലീവ് അനുവദിക്കുന്നതിന് മുന്‍ഗണനയേകണമെന്ന ഗൈഡ് ലൈന്‍ എല്ലാ ആശുപത്രികളിലേക്കും എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സണിന്റെ ഒപ്പോട് കൂടിയാണ് അയച്ചിരിക്കുന്നത്. യുകെയില്‍ കൊറോണ കവര്‍ന്ന ജീവനുകളില്‍ ബിഎഎംഇ വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം കൂടുതലാണെന്നത് പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യം ഈ ഗൈഡ്‌ലൈനില്‍ പറയുന്നുണ്ട്.

കൊറോണ ഉണ്ടാക്കിയ സമ്മര്‍ദത്താല്‍ സുഖമില്ലാതാകുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഉടനെ ഡ്യൂട്ടിയ്ക്കു കയറാതെ ലീവെടുത്ത് വീട്ടിലിരിക്കാന്‍ മുന്‍ഗണന ലഭിക്കുംന്നത് ആശ്വാസകരമാണ്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions