Don't Miss

ബക്കിംഗ്ഹാമും മറ്റു രാജകീയ വസതികളും ഈ വര്‍ഷം തുറക്കില്ല


ലണ്ടന്‍ : കൊറോണ പ്രതിസന്ധി മൂലം ബക്കിംഗ്ഹാം കൊട്ടാരം ഈ വര്‍ഷം മുഴുവന്‍ അടച്ചിടും. ബക്കിംഗ്ഹാം കൊട്ടാരം മാത്രമല്ല, പൊതുജനങ്ങള്‍ക്കായി തുറന്നിരുന്ന മറ്റെല്ലാ രാജകീയ വസതികളും ഈ വര്‍ഷം അടച്ചിടും. കോവിഡ് മൂലം ഈ വേനല്‍ക്കാലത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് റോയല്‍ കളക്ഷന്‍ ട്രസ്റ്റ് അറിയിച്ചിരുന്നു.

ഇതിനൊപ്പം ഫ്രോഗ്മോര്‍ ഹൗസ്, പ്രിന്‍സ് ചാള്‍സ് ലണ്ടന്‍ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും അടച്ചിരിക്കും. മുമ്പ് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും വിനോദ സഞ്ചാരികള്‍ക്ക് തിരികെ നല്‍കും. സന്ദര്‍ശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയും ക്ഷേമവും പരിഗണിച്ചാണ് ഈ നപടിയെന്ന് ട്രസ്റ്റ് പറഞ്ഞു. കൊട്ടാരങ്ങള്‍, ഗാലറികള്‍, ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ എന്നിവ എപ്പോള്‍, എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം ഉടനെ അറിയാം. 27 വര്‍ഷം മുമ്പാണ് എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരം പൊതുജനങ്ങള്‍ക്കു സന്ദര്‍ശനത്തിനായി തുറന്നുകൊടുത്തത്.
ര്‍ന്‍ല്‍ള്‍ ഹൗസ് ണ്‍

എല്ലാ വേനല്‍ക്കാലത്തും 10 ആഴ്ചക്കാലം കൊട്ടാരത്തിന്റെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ഈ സമയത്ത്, രാജ്ഞി സ്‌കോട്ട്‌ലന്‍ഡിലെ തന്റെ ബല്‍മോറല്‍ വസതിയില്‍ താമസിക്കുന്നു. ഔദ്യോഗിക രേഖകള്‍ അനുസരിച്ച്, 500000 ത്തോളം സഞ്ചാരികള്‍ ഈ സമയത്ത് ബക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിക്കാറുണ്ട്. കൊറോണ മൂലം ടൂറിസം മേഖല വലിയ തിരിച്ചടിയാണ് നേരിടുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions