Don't Miss

ജയലളിതയുടെ സഹസ്ര കോടികള്‍ സഹോദരന്റെ മക്കള്‍ക്ക്



ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അധികാരവും സഹസ്ര കോടികള്‍ വരുന്ന സ്വത്തും ലക്ഷ്യമിട്ട തോഴി ശശികല ജയിലിലായതോടെ കുഴഞ്ഞുമറിഞ്ഞ എ ഐ എ ഡി എം കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി മറ്റൊരു കോടതി വിധി. ജയലളിതയുടെ ആയിരം കോടിയുടെ( കണക്കില്‍ പെടുന്നവ) സ്വത്തിന് അവകാശികള്‍ ഇനി സഹോദരന്റെ മക്കള്‍ ആണെന്ന കോടതി വിധി എ ഐ എ ഡി എം കെയുടെ ഭാവിയെ തന്നെ ബാധിക്കാം. ജയലളിതയുടെ സ്വത്തുക്കള്‍ ഇനി സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും ആയിരിക്കുമെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. അന്തരവകാശികള്‍ ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു ജയലളിതയുടെ മരണം. ഇതോടെയാണ് സ്വത്തു തര്‍ക്കം തുടങ്ങിയത്. വിധി വന്നതോടെ ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ് അടക്കമുള്ള സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനന് അവസാനമായി.

ശശികല ക്യാമ്പിനും എ ഐ എ ഡി എം കെ നേതൃത്വത്തിനും ഷോക്കാവുന്ന വിധിയാണിത്.
ചെന്നൈ പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് സ്മാരകമാക്കാനായിരുന്നു എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സഹോദരന്റെ മക്കളായ തങ്ങളാണ് ജയലളിതയുടെ നിയമപരാമായ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപെട്ട് ദീപയും ദീപക്കും കോടതിയിലെത്തി. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കാനും കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി.

സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കോടികളുടെ ആസ്തിയാണ് ജയലളിതയ്ക്കുണ്ടായിരുന്നത്. വേദനിലയത്തിന്റെ പത്തില്‍ ഒരു ഭാഗം സ്മാരകമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോടതി വ്യക്തമാക്കി. ട്രസ്റ്റിനുള്ള സ്വത്തുക്കള്‍ തീരുമാനിക്കാനുള്ള അവകാശം ദീപയ്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികള്‍ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെ തഴയപ്പെട്ടു കിടന്ന ദീപയും ദീപക്കും എ ഐ എ ഡി എം കെ രാഷ്ട്രീയത്തിലും നിര്‍ണായക സ്ഥാനം നേടും. ജയലളിതയുടെ സ്വത്തില്‍ കണ്ണുവച്ചു ദിനങ്ങള്‍ തള്ളി നീക്കുന്ന ശശികലയ്ക്കും അപ്രതീക്ഷിത തിരിച്ചടിയായി കോടതി വിധി.

ദീപയെ ഇതുവരെ അകറ്റി നിര്‍ത്തിയിരിക്കുവായിരുന്നു എ ഐ എ ഡി എം കെ യും ശശികലയും. തമിഴകത്തിന്റെ ജൂനിയര്‍ തലൈവിയാകാനുള്ള ദീപയുടെ ശ്രമങ്ങള്‍ വിജയത്തിലേയ്ക്ക് നീങ്ങുകയാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions