Don't Miss

ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ടീമിനെതിരെ കേസെടുത്തു


ഡല്‍ഹി കലാപത്തിന്റെ പേരില്‍ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ഡല്‍ഹി റിപ്പോര്‍ട്ടര്‍മാരായ പ്രശാന്ത് രഘുവംശം, പി ആര്‍ സുനില്‍ എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹിയിലെ ആര്‍കെ പുരം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു .

മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നതുമടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്നാണ് ആരോപണം.
മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നമുടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇതേവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്‍ ചാനലിന്റേയും സംപ്രേഷണം ആ സമയത്ത് താത്കകാലികമായി റദ്ദാക്കിയിരുന്നു.

ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 48 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയതെങ്കിലും പിന്നീട് വിലക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍കെ പുരം പോലീസ് സ്‌റ്റേഷനില്‍ വിഷയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സ്വകാര്യപരാതി ലഭിച്ചത്. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions