Don't Miss

പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ പിണറായിയും മോഡിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെ- കെ. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ. മുരളീധരന്‍ എം.പി. രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും പ്രവാസികളുടെ പ്രശ്‌നത്തില്‍ തീരുമാനമായില്ലങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ. മുരളിധരന്‍ എം.പി അറിയിച്ചു.

പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെയായിരുന്നു മുരളീധരന്റെ ഈ പരിഹാസം.

കെ.എം.സി.സിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ഉള്ളവര്‍ പ്രത്യേക വിമാനത്തില്‍ വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions