Don't Miss

മൂന്നു മക്കളുടെ അമ്മയായ യുവതിയും കാമുകനും വിഷം കഴിച്ച്‌ പോലീസ്‌ സ്‌റ്റേഷനില്‍, നില ഗുരുതരം

തിരുവല്ല: മൂന്നു മക്കളുടെ അമ്മയായ യുവതിയും കാമുകനും വിഷം കഴിച്ചശേഷം തിരുവല്ല പോലീസ്‌ സ്‌റ്റേഷനിലെത്തി. ഗുരുതരാവസ്‌ഥയിലായ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങേലില്‍ ലക്ഷംവീട്‌ കോളനിയില്‍ ജയന്തി(24), സമീപവാസിയായ വിഷ്‌ണു (22) എന്നിവരാണ്‌ ഇന്നലെ വൈകിട്ട്‌ 5.30നു തിരുവല്ല പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌.

യുവതിയെ കാണുന്നില്ലെന്നു ഭര്‍ത്താവ്‌ രാവിലെ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്‌ യുവതിയും കാമുകനും വൈകിട്ട്‌ സ്‌റ്റേഷനില്‍ ഹാജരായത്‌. മൊഴിയെടുത്തശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിെടയാണ്‌ ഇരുവരും വിഷം കഴിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്‌.

ഉടന്‍ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ കേസെടുത്തു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions