Don't Miss

വിരമിക്കാന്‍ 4 ദിവസം; ലീവ് റദ്ദാക്കി ജോലിക്കെത്തിയ നഴ്‌സ്‌‌ കോവിഡ് ബാധിച്ച് മരിച്ചു


ഹൈദാരാബാദ്: വിരമിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദില്‍ സര്‍ക്കാര്‍ മേഖലയിലെ ജനറല്‍ ആന്‍ഡ് ചെസ്റ്റ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സ്‌ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

നഴ്‌സിന്‌ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ പ്രഭാകര്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രമേഹ രോഗിയായിരുന്നു. വെന്റിലേറ്റര്‍ സഹായം നല്‍കിയെങ്കിലും രക്ഷപെടുത്താനായില്ലെന്നും വെള്ളിയാഴ്ച രാവിലെ അവര്‍ മരണമടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ലീവിലായിരുന്ന നഴ്‌സ്‌ ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തപ്പോഴായിരിക്കാം ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions