Don't Miss

സ്വര്‍ണം ദുബായില്‍ നിന്ന് അയച്ചത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

തിരുവനന്തപുരം/കൊച്ചി: വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.

ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷണസാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. ഇതുസംബന്ധിച്ച് ദുബായ് കേന്ദ്രീകരിച്ച് കസ്റ്റംസ് സംഘം വിവരങ്ങള്‍ തേടുകയാണ്.

അതേസമയം, കൊച്ചിയില്‍ ചൊവ്വാഴ്ച കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും ചൊവ്വാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് ചില ഉന്നത കസ്റ്റംസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions