Don't Miss

കോട്ടയം മെഡില്‍ കോളേജിലെ 'പ്രേതബാധ' അന്വേഷിക്കാന്‍ തീരുമാനം

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ധരാത്രി കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത സ്ത്രീയുടെ നിലിവിളി ശബ്ദം രോഗികളിലും ജീവനക്കാരിലും തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് തീരുമാനം. വിജനമായ കെട്ടിടത്തില്‍ നിന്നും 'എന്നെ രക്ഷിക്കണേ' എന്നു എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം ആണ് കേള്‍ക്കുക. ഇത് കേട്ട് ഇപ്പോള്‍ ആരും ആ ഭാഗത്തേക്ക് പോവാന്‍ ധൈര്യം കാണിക്കുന്നില്ല. പാതിരാത്രി കേള്‍ക്കുന്ന ഈ ശബ്ദത്തിനുടമയെ മുമ്പ് പല തവണ ശ്രമിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഗൈനക്കോളജി ഒ.പിയില്‍ നിന്നും രാത്രി പന്ത്രണിനു പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേള്‍ക്കുക എന്ന് പറയുന്നു. ശബ്ദം കേള്‍ക്കുന്ന സമയം ഒന്നിലധികം പേര്‍ ഒരേ സമയം കേള്‍ക്കുന്നതായും പറയുന്നു. ശബ്ദം കേട്ട് പരിശോധിക്കാന്‍ ചെന്നാല്‍ ആരെയും കാണാനും കഴിയില്ല. സംഭവം തുടര്‍കഥയായതോടെ ആളുകള്‍ ഭയന്ന് ഈ ഭാഗത്തേക്ക് പോകാന്‍ മടിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയും നിലവിളി കേട്ടു. വൈകീട്ട് ഒ.പി പൂട്ടാന്‍ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനുട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. പിന്നീട് വളരെ ശ്രമപ്പെട്ടാണ് ഇവര്‍ വാതില്‍ പൂട്ടിയത്. ഇനി മുതല്‍ ഈ ഭാഗത്തേക്ക് പോവില്ല എന്നും സമീപത്തുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോവില്ല എന്നും ഈ സ്ത്രീ പറയുന്നു.

പരാതി ഉയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. സംഭവത്തില്‍ പരിശോധന നടത്തുമെന്ന് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ അറിയിച്ചു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions