ഇമിഗ്രേഷന്‍

കൊറോണ മൂലം ബ്രിട്ടനില്‍ പാസ്‌പോര്‍ട്ട് നടപടികള്‍ താറുമാറായി ; കെട്ടിക്കിടക്കുന്നത് നാല് ലക്ഷം അപേക്ഷകള്‍

ലണ്ടന്‍: കൊറോണ വന്നതോടെ ബ്രിട്ടനില്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടുള്ള നടപടികളൊക്കെ അവതാളത്തിലായി. മലയാളികളടക്കം ലക്ഷങ്ങളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഉടനെയൊന്നും ഇതില്‍ ചലനമുണ്ടാകുമെന്നു തോന്നുന്നില്ല.
കോവിഡ് ഭീഷണി മൂലം സാമൂഹിക അകലം പാലിക്കുന്നതിനായി പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി കൂട്ടിയത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ടായെന്നാണ് ഹോം ഓഫീസ് മിനിസ്റ്ററായ ബരോനെസ് വില്യംസ് സമ്മതിക്കുന്നത്.

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നതില്‍ വേഗം കൂട്ടുന്നതിനായി കൂടുതല്‍ നടപടിക്രമങ്ങളെടുക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് സാധാരണത്തേതിലും മൂന്നാഴ്ചയിലധികം കാത്തിരിക്കേണ്ടി വരുമെന്നും ബരോനെസ് വെളിപ്പെടുത്തുന്നു. സാമൂഹിക അകലനിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ എച്ച്എം പാസ്‌പോര്‍ട്ട് ഓഫീസ് നിലവിലും വെട്ടിച്ചുരുക്കിയ ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാരണത്താലാണ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതെന്നുമാണ് പാര്‍ലിമെന്റില്‍ ബരോനെസ് വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നതിന് സാധാരണത്തേതിലും സമയമേറെയെടുക്കുന്നുണ്ടെന്നും ബരോനെസ് പറയുന്നു. നിലവിലെ സ്ഥിതി പരിഹരിക്കുന്നതിനായി അടിയന്തിര നടപടിക്രമങ്ങളെന്ന നിലയില്‍ എച്ച്എം പാസ്‌പോര്‍ട്ട് ഓഫീസ് പാസ്‌പോര്‍ട്ട് പ്രൊസസ് ചെയ്യുന്ന കപ്പാസിറ്റി കൂട്ടികൊണ്ടിരിക്കുന്നുവെന്നും മന്ത്രി വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുകയും അതിനനുസരിച്ച് പാസ്‌പോര്‍ട്ടിന്റെ ആവശ്യം വര്‍ധിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ബരോനെസ് വ്യക്തമാക്കുന്നു.

ജൂലൈ 7ലെ കണക്കുകള്‍ പ്രകാരം 1,26,000 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നതിന് തയ്യാറെടുത്ത് വരുകയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 31 ശതമാനം അധികമാണെന്ന് കണക്കുകള്‍ പറയുന്നു. വരും ആഴ്ചകളില്‍ 2,84,000 അപേക്ഷകള്‍ കൂടി പ്രൊസസ് ചെയ്യുന്നതിനെടുക്കുന്നുണ്ടെന്നും ഇവയുടെ ഇനീഷ്യല്‍ ഡോക്യുമെന്റേഷനും അലോകേഷനും പൂര്‍ത്തിയായാല്‍ ഇവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനാരംഭിക്കുമെന്നും ബരോനെസ് വെളിപ്പെടുത്തുന്നു.

അടിയന്തിര പാസ്‌പോര്‍ട്ടുകള്‍ നിലവില്‍ വിതരണം ചെയ്യുന്നത് അനുകമ്പാപരമായ കാരണങ്ങളാലോ സര്‍ക്കാര്‍ തലത്തില്‍ ഉള്ള യാത്രക്കോ മാത്രമാണ്. കൊറോണ ഭീതി കാരണം മുഖാമുഖം കൂടിക്കാഴ്‌ചകളൊന്നുമില്ല, പക്ഷേ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിന് 0300 222 0000 എന്ന നമ്പറില്‍ പാസ്‌പോര്‍ട്ട് ഉപദേശ ലൈനില്‍ വിളിക്കാം.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions