Don't Miss

സ്‌കൂള്‍-കോളജ് തലങ്ങളെ പുതിയ സംയോജിപ്പിച്ചു ദേശീയ വിദ്യാഭ്യാസ നയം

ന്യുഡല്‍ഹി: ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി പൊളിച്ചെഴുതി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. മാനവ വിഭവ മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റുന്നതിനും അംഗീകാരം നല്‍കി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.സാങ്കേതികവിദ്യയിലൂന്നിയുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 2030-ഓടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും. 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവുമായിരിക്കും.

സ്‌കൂള്‍-കോളജ് തലങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം. രാജ്യത്ത് ഏകീകൃത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി എല്ലാ സ്‌കൂള്‍ ബോര്‍ഡുകളെയും സംയോജിപ്പിച്ചുകൊണ്ട് കേന്ദ്രതലത്തില്‍ റെഗുലേറ്ററി സമിതി രൂപീകരിക്കുന്നതും നയത്തിന്റെ ഭാഗമാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി എച്ച.ആര്‍.ഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു ലക്ഷത്തോളം നിര്‍ദേശങ്ങളാണ് പുതിയ നയത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം(അല്ലെങ്കില്‍ പ്രാദേശിക ഭാഷ) പഠനം.
നിലവിലെ ദേശീയ വിദ്യാഭ്യാസ നയം 1986ല്‍ രൂപീകരിച്ചതാണ്. 1992ല്‍ ഇത് പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions